No posts.
No posts.

ആനുകാലിക പ്രശ്നങ്ങൾ: നയങ്ങളും സമീപനങ്ങളും

ആനുകാലിക പ്രശ്നങ്ങൾ:  നയങ്ങളും സമീപനങ്ങളും
ആനുകാലിക പ്രശ്നങ്ങൾ: നയങ്ങളും സമീപനങ്ങളും

ആമുഖം


ഇസ്‌ലാമിനും മുസ്‌ലിം സമൂഹത്തിനും എതിരെയും മുസ്‌ലിം സംഘടനകള്‍ക്ക് എതിരെയും തീവ്രവാദ ആരോപണങ്ങള്‍ ശക്തമായ ഒരു സന്ദര്‍ഭമാണിത്. സലഫി പ്രസ്ഥാനമാണ് തീവ്രവാദത്തിന് കാരണക്കാര്‍ എന്ന് ചിലര്‍ പ്രചരിപ്പിക്കുന്നുമുണ്ട്. കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം പ്രത്യേകിച്ച് കോഴിക്കോട് മര്‍ക്കസുദ്ദഅ്‌വ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കെ എന്‍ എമ്മും പോഷക ഘടകങ്ങളും കാലികമായി ഉയര്‍ന്നു വന്ന ഇത്തരം പ്രശ്‌നങ്ങളില്‍ സ്വീകരിക്കുന്ന നയനിലപാടുകള്‍ വ്യക്തമാക്കാന്‍ ഉദ്ദേശിച്ചാണ് ഈ രേഖ തയ്യാറാക്കിയിരിക്കുന്നത്.

കെ എന്‍ എം, കെ ജെ യു, ഐ എസ് എം, എം എസ് എം, എം ജി എം സംസ്ഥാന ഭാരവാഹികളുടേയും, വിവിധ ഗള്‍ഫ് ഇസ്‌ലാഹി സെന്ററുകള്‍, ജിം, ഫോക്കസ് എന്നീ വേദികളുടെ പ്രതിനിധികളുടേയും യോഗം ഈ വിഷയകമായി ഒരു ചര്‍ച്ച നടത്തുകയുണ്ടായി. ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന വിഷയങ്ങള്‍ ആസ്പദമാക്കി ഒരു രേഖ തയ്യാറാക്കാന്‍ താഴെ പറയുന്നവര്‍ അംഗങ്ങളായി ഒരു സമിതിക്ക് രൂപം നല്‍കുകയും ചെയ്തു. ഈ സമിതി ഈ വിഷയങ്ങളില്‍ തെളിവുകളുടെ പിന്‍ബലത്തില്‍ സംഘടനയുടെ നിലപാട് എന്താണ്, എന്തായിരിക്കണം എന്ന് വ്യക്തമാക്കുന്ന ഒരു രേഖ തയ്യാറാക്കിയിരിക്കുകയാണ്.

1) എ അസ്ഗറലി (ചെയര്‍മാന്‍)
2) സി അബ്ദുല്‍ ജബ്ബാര്‍ (കണ്‍വീനര്‍)
3) സി മുഹമ്മദ് സലിം സുല്ലമി
4) ഡോ ജാബിര്‍ അമാനി
5) മുജീബ് റഹ്മാന്‍ കിനാലൂര്‍

ഈ കൃത്യം നിര്‍വ്വഹിച്ച സമിതി അംഗങ്ങളെ അനുമോദിക്കുന്നതോടൊപ്പം ഇത് പൊതു ജനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും സംഘടനയുടെ നയനിലപാടുകള്‍ സുവ്യക്തമായി ഗ്രഹിക്കുന്നതിന് ഉപകാരപ്പെടുമെന്ന പ്രതീക്ഷിക്കുന്നു. ഇത് ഒരു സത്കര്‍മ്മമായി അല്ലാഹു സ്വീകരിക്കുമാറാകട്ടെ എന്ന പ്രാര്‍ഥനയോടെ.

കോഴിക്കോട് എം സ്വലാഹുദ്ദീന്‍ മദനി
01-10-2016 ജനറല്‍ സെക്രട്ടറി, കെ എന്‍ എം

Popular Posts

Powered by Blogger.

Copyright © KNM Markazuda'wa • ആനുകാലിക പ്രശ്നങ്ങൾ: നയങ്ങളും സമീപനങ്ങളും | Powered by Blogger

Design by • മലയാളി • | പെരിങ്ങോട് •